ഹ്യുല്‍വ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഞായറാഴ്ച നടന്ന ഫൈനലില്‍ സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ ശ്രീകാന്തിനെ, സിംഗപ്പൂർ താരം ലോ കീൻ യിവ് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിക്കുകയായിരുന്നു.
സ്കോർ: 15-21, 20-22
അതേസമയം ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാവാൻ ശ്രീകാന്തിനായി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം നേരത്തെ ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.
സ്പെയിൻ നടക്കുന്ന മത്സരത്തിൽ സെമി ഫൈനലിൽ ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് കിഡംബി ശ്രീകാന്ത് ഫൈനലിലെത്തിയിരുന്നത്.