തൃശ്ശൂർ: തൃശ്ശൂർ ചേർപ്പ് പാറക്കോവിൽ പരിസരത്ത് ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബംഗാൾ സ്വദേശിനിയായ രേഷ്മാ ബീവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഒരാഴ്ച മുമ്പായിരുന്നു കൊലപാതകം. അടിച്ചു കൊന്ന ശേഷം മൻസൂറിന്റെ മൃതദേഹം ഇവർ താമസസ്ഥലത്തിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു.
ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഭർത്താവിനെ രേഷ്മ തന്നെ കൊന്ന് കുഴിച്ചിട്ടുവെന്ന് കണ്ടെത്തിയത്. രേഷ്മ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്താൻ രേഷ്മയെ സഹായിച്ചയാളും പിടിയിലായിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കുമെന്ന് പൊലീസ് അറിയിച്ചു.