ഹ്യുല്‍വ: ജപ്പാന് താരം അകാനെ യമാഗുച്ചിക്ക് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീടം. ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെ തകര്‍ത്താണ് യമാഗുച്ചി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു യമാഗുച്ചിയുടെ ജയം. സ്കോര്‍: 21-14, 21-11.
തായ് സു യിങ് വെള്ളി മെഡല്‍ സ്വന്തമാക്കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. നേരത്തെ 2018-ല്‍ താരം വെങ്കല മെഡല്‍ നേടിയിരുന്നു.