കർണാടകയിലെ എം ബി ബി എസ്/ ബി ഡി എസ് കോഴ്സുകളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും രജിസ്ട്രേഷൻ ഫീസ് അടയ്ക്കുന്നതിനും 2021 ഡിസംബർ 22 വൈകിട്ട് 5 മണി വരെ നീട്ടി. http://kea.kar.nic.in എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രവേശന ഏജൻസി കർണാടക എക്സാമിനേഷൻസ് അതോറിറ്റിയാണ് (കെ ഇ എ) നീറ്റ് യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. ഗവൺമെന്റ്/ പ്രൈവറ്റ്/ എൻ ആർ ഐ/ അദർ എന്നിങ്ങനെ നാലു വിഭാഗം സീറ്റുകൾ ലഭ്യമാണ്.
പ്രൈവറ്റ് സീറ്റുകളിൽ കർണാടകക്കാർക്കായി സംവരണം ചെയ്ത സീറ്റുകളും, അഖിലേന്ത്യാ തലത്തിൽ നികത്തുന്ന ഓപ്പൺ സീറ്റുകളും ഉണ്ട്. നീറ്റ് യുജി 2021 യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. പക്ഷേ, കർണാടകക്കാർക്കു മാത്രമേ സംവരണ ആനുകൂല്യം ലഭിക്കൂ. അവർ കാറ്റഗറി അനുസരിച്ച് നീറ്റ് യുജി 2021 യോഗ്യത നേടിയിരിക്കണം.
കർണാടകക്കാരല്ലാത്തവരെ പ്രെവറ്റ് സീറ്റിൽ അഖിലേന്ത്യാ തലത്തിൽ നികത്തുന്ന സീറ്റിൽ പരിഗണിക്കും. അവർക്ക് അവരുടെ സംസ്ഥാനത്ത് സംവരണ ആനുകൂല്യമുണ്ടെങ്കിലും കർണാടകത്തിലെ ഈ പ്രവേശനത്തിന് നീറ്റ് യുജി 2021 ൽ അവർക്ക് 50-ാം പെർസൻടൈൽ കട്ട് ഓഫ് സ്കോർ ഉണ്ടായിരിക്കണം.
കണാടകക്കാർക്ക് ആയുഷ് കോഴ്സുകളിലെ ഗവൺമൻ്റ് സീറ്റിലേക്കും ഇപ്പോൾ അപേക്ഷിക്കാം. കർണാടകക്കാരല്ലാത്തവർക്ക് കെ ഇ എ വഴിയുള്ള ആയുഷ് കോഴ്സ് പ്രവേശനത്തിന് അർഹതയില്ല. വിശദാംശങ്ങൾക്ക് http://kea.kar.nic.in അല്ലെങ്കിൽ https://cetonline.karnataka.gov.in/kea കാണേണ്ടതാണ്. ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിലെ എം ബി ബി എസ് പ്രവേശനവും KEA വഴിയാണ്.