കുവൈത്ത് സിറ്റി: ഗാര്‍ഹികത്തൊഴിലാളികള്‍ ആറുമാസത്തിലധികം കുവൈത്തിന് പുറത്തായാല്‍ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ മാനുഷിക പരിഗണന വെച്ച് നല്കിയ ഇളവാണ് അധികൃതര്‍ അവസാനിപ്പിക്കുന്നത്.2021 ഡിസംബര്‍ ഒന്നുമുതലാണ് ആറുമാസ കാലയളവ് കണക്കാക്കുക. യാത്രാനിയന്ത്രണങ്ങള്‍ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ് പ്രത്യേക ഇളവ് അവസാനിപ്പിക്കുന്നത്.
അതേസമയം, ആറുമാസത്തിലേറെ കാലം ഗാര്‍ഹികത്തൊഴിലാളികള്‍ കുവൈത്തിന് പുറത്തുനില്‍ക്കേണ്ട അനിവാര്യ സന്ദര്‍ഭങ്ങളില്‍ സ്വദേശി സ്പോണ്‍സര്‍മാര്‍ പ്രത്യേക അപേക്ഷ നല്‍കണം. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് ഇതില്‍ തീരുമാനമെടുക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.ആറുമാസ കാലയളവിന് മുമ്ബായി തന്നെ ഈ അപേക്ഷ നല്‍കേണ്ടതുണ്ട്.
അതേസമയം, സ്വകാര്യ തൊഴില്‍ വിസയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധുവായ ഇഖാമ ഉള്ളിടത്തോളം കാലം പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കഴിയും. വിദേശത്തിരുന്ന് ഓണ്‍ലൈനായി ഇഖാമ പുതുക്കാവുന്ന സംവിധാനം മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം നവംബര്‍ അവസാനം അറിയിച്ചിരുന്നു.
പാസ്പോര്‍ട്ട് കാലാവധിയുണ്ടെങ്കില്‍ തൊഴിലാളി വിദേശത്താണെങ്കിലും സ്പോണ്‍സര്‍ക്കോ മന്‍ദൂബിനോ ഓണ്‍ലൈനായി ഇഖാമ പുതുക്കാം.ഇതുവരെയുള്ള അറിയിപ്പ് പ്രകാരം ഗാര്‍ഹികത്തൊഴിലാളികള്‍ ഒഴികെയുള്ളവര്‍ക്ക് ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാലും ഇഖാമ കാലാവധിയുണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാവുന്നതാണ്.