കലാശക്കളിയില്‍ തുണീഷ്യയെ വീഴ്ത്തി ഫിഫ അറബ് കപ്പ് അള്‍ജീരിയ സ്വന്തമാക്കി.കലാശപ്പോരില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അല്‍ജീരിയയുടെ ജയം.കാല്‍പ്പന്ത് കളിയില്‍ അറബ് ലോകത്തെ രാജാക്കള്‍ ആരെന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായിരിക്കുകയാണ്.
അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ക്കായി നിര്‍മിച്ച അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ 60,456 കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു കലാശപ്പോരാട്ടം.കളിയുടെ അവസാനം വരെ ഇരു ടീമുകളും നന്നായി പൊരുതിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.തുടര്‍ന്നാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
99ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീര്‍ സയൂദ് ആണ് അള്‍ജീരിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.
ടീം ക്യാപ്റ്റന്‍ യാസിന് ബ്രഹീമിയായിരുന്നു ഇക്കുറി വിജയം കൈവരിച്ചത്.