ബൊളോനയെ എവേ മത്സരത്തില്‍ ഇന്ന് സീരി എ യിൽ യുവനസ്സിന് തകർപ്പൻ വിജയം.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയം കരസ്ഥമാക്കിയത്.മത്സരത്തിന്റെ ആറാം മിനുട്ടിൽ മോറോട്ടയാണ് യുവനസ്സിന് ലീഡ് നൽകിയത്.രണ്ടാം പകുതിയില്‍ കൊഡ്രാഡോയുടെ ഒരു ഗംഭീര സ്ട്രൈക്കാണ് യുവന്റസിന് ഇന്ന് രണ്ടാം ഗോളും നേടാൻ സാധിച്ചത്.
ഗ്രൗണ്ടില്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ കടന്നു പോയിട്ടാണ് അലെഗ്രിയുടെ ടീമിൻറെ വിജയം. 31 പോയിന്റുമായി ലീഗിൽ ആറാമത് നിൽക്കുന്ന യുവനസ്സ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള ഇൻെറർ മിലാനെക്കാൾ 12 പോയിന്റിന് പിന്നിലാണ്.