മഡ്ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയെ എതിരിടും.
ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്റുള്ള മുംബൈ, ലീഗില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് കളിയിൽ ആറ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്.
കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മില്‍ ഇതുവരെ 14 തവണ കളിച്ചിട്ടുണ്ട്. ഇതില്‍ ആകെ രണ്ട് തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളൂ.ഐഎസ്എല്ലില്‍ ഇന്നലെ എഫ്സി ഗോവയും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.
ഇരു ടീമും ഒരു ഗോൾ വീതം നേടി. 54-ാം മിനിറ്റില്‍ ജോയൽ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. എട്ട് മിനിറ്റിന് ശേഷം എയിറാം ക്യാബ്രെസ തിരിച്ചടിച്ചു. തുടര്‍ച്ചയായ രണ്ട് കളി ജയിച്ച് വന്ന ടീമുകള്‍ തമ്മിലായിരുന്നു പോരാട്ടം. ആറ് കളിയിൽ 11 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തി. ഏഴ് പോയിന്റുള്ള ഗോവ ഏഴാം സ്ഥാനത്താണ്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും കാണാവുന്നതാണ്.