ദോഹ: വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെ ദേശീയ ദിനമാഘോഷിക്കാൻ (Qatar National Day)ഖത്തർ. അറബ് കപ്പിന്റെ(Arab Cup) ഭാഗമായെത്തിയ കാണികൾക്ക് കൂടി ഗംഭീര ദൃശ്യവിരുന്ന് ഒരുക്കിയാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിൽ ആസ്പയറിലെ വെടിക്കെട്ട് രാജ്യത്തെ ഉത്സവലഹരിയിലാക്കി. 10 മിനിറ്റ് നീണ്ട വെടിക്കെട്ട് കാണാൻ നിരവധി പേരെത്തിയിരുന്നു.
ദേശീയ ദിനത്തിലെ പരേഡ് രാവിലെ ഒമ്പതിന് കോർണിഷിൽ ആരംഭിക്കും. പ്രത്യേക ക്ഷണമുള്ളവർക്കാണ് സന്ദർശക ഗാലറിയിലേക്ക് പ്രവേശനം. ഗാലറിയുടെ രണ്ട് വശങ്ങളിലുമായി 9000ലേറെ പേർക്കാണ് ഇരിപ്പിടമൊരുക്കിയിട്ടുള്ളത്. ഇത്തവണ സൈനിക വാഹനങ്ങളുടെ പ്രദർശനം ഉണ്ടാകില്ല. കാലാൾപ്പടയുടെ പരേഡ് മാത്രമായിരിക്കും. രാത്രിയിൽ ഫിഫ അറബ് കപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ മനഹോരമായ വെടിക്കെട്ടിനാകും കോർണിഷ് സാക്ഷിയാകുക.