കുവൈത്ത് സിറ്റി: വാഹന പരിശോധനയിൽ 2840 പേർക്ക് നോട്ടിസ്. ജലീബ് ഷുയൂഖ്, കബദ്, ഷുവൈഖ് വ്യവസായ മേഖല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 3 മണിക്കൂറിനിടെ അത്രയും പേർക്ക് നോട്ടിസ് നൽകിയത്.
ഗതാഗത നിയമലംഘനങ്ങൾക്ക് അനുസൃതമല്ലാത്തവിധമുള്ള വാഹനങ്ങൾ ഉപയോഗിച്ചുവെന്നതിനാണ് നോട്ടിസ്.
ഗതാഗതവകുപ്പ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗിന്റെ നിർദേശാനുസരണം സാങ്കേതിക പരിശോധനാ വിഭാഗം ഡയറക്ടർ കേണൽ മിഷാൽ അൽ സുവൈജിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.