മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ വീഴ്ത്തി ചെന്നൈയിന് എഫ്.സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെന്നൈയിന്റെ ജയം.
ജര്‍മന്‍പ്രീത് സിങ്, മിര്‍ലന്‍ മുര്‍സയെവ് എന്നിവരാണ് ചെന്നൈയിനായി സ്കോര്‍ ചെയ്തത്. ഇന്‍ജുറി ടൈമില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടിയത്.
FULL-TIME | #CFCOFC @ChennaiyinFC earn full points after a bright performance against @OdishaFC 💪
CFC 2-1 OFC#HeroISL #LetsFootball
— Indian Super League (@IndSuperLeague) December 18, 2021
ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതാണ് ഒഡിഷയ്ക്ക് തിരിച്ചടിയായത്.
ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി ചെന്നൈയിന് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.