കൊച്ചി : അഞ്ചു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ആസാം സ്വദേശിയായ പ്രതി ഇജാജ് അഹമ്മദ് എന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി. കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇരയായ പെൺകുട്ടിയും പ്രതിയും ആസാം സ്വദേശികളാണ്. പ്രതി തന്റെ മൊബൈൽ ഫോണിൽ ഫോണിൽ പെൺകുട്ടിയെ നഗ്ന വീഡിയോകൾ കാണിക്കുകയും തുടർന്ന് പീഡിപ്പിക്കുകയായിരുന്നു.
മെഡിക്കൽ പരിശോധനയിൽ പെൺകുട്ടിക്കെതിരെ പീഡനം നടന്നതായി തെളിവുണ്ട്. കോതമംഗലം പോലീസ് കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.