അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 266 പേർ കൂടി കോവിഡ്19 ബാധിതരായതയും 118 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം: 2151. ആകെ രോഗികൾ: 7,43,852. രോഗമുക്തി നേടിയവർ: 7,38,505. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ നൂറിൽ താഴെയായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം നൂറിൽ കൂടി.