പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 7 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2019 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഏഴു വയസ്സുകാരിയെ വേലായുധൻ പീഡിപ്പിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.
കൊപ്പം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സബ് ഇന്‍സ്പെക്ടര്‍മാരായ ഫക്രുദ്ധീന്, എം.ബി. രാജേഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. നിഷ ഹാജരായി.