മസ്കത്ത്: സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി വ്യാഴാഴ്ച ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റില്‍ കൂടിക്കാഴ്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഒമാനി, ബ്രിട്ടീഷ് ജനതകളുടെ സംയുക്ത താല്പര്യങ്ങള്ക്കായി വിവിധ മേഖലകളില്‍ അവയെ പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. പൊതുവായ ആശങ്കയുള്ള നിലവിലെ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകള്‍ കൈമാറി.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം അല്‍ സഈദ്, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, യു.കെയിലെ ഒമാന്‍ അംബാഡസര്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഹിനായി, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര കാര്യ ഉപദേഷ്ടാവ് ഡേവിഡ് ക്വാറി, ഒമാനിലെ യു.കെ അംബാസഡര്‍ ബില്‍ മുറൈ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇംഗ്ലണ്ടില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സുല്‍ത്താന്‍ ചാള്‍സ് രാജകുമാരനുമായി ചര്‍ച്ചയും വിന്‍ഡ്സര്‍ കാസിലില്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഒമാനും യു.കെയും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളുടെയും സംയുക്ത താല്പര്യങ്ങള് സേവിക്കാനും മറ്റും സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നു.