കുവൈത്ത് സിറ്റി: ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിെന്റയും പത്നി മധുലിക റാവത്തിൻറെയും മറ്റു സേന ഉദ്യോഗസ്ഥരുടെയും അപകട മരണത്തില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ് അനുശോചന യോഗം സംഘടിപ്പിച്ചു.കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ കുന്നൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് ഇവരുടെ ജീവന് പൊലിഞ്ഞത്.
നിലപാടുകളിലുള്ള കണിശതയും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതിലുള്ള ബുദ്ധികൂര്‍മതയും കാലത്തിൻറെ മാറ്റത്തിനനുസരിച്ച് സേനകളെ സജ്ജമാക്കാനുള്ള ദിശാബോധവുമുള്ള മേധാവിയായിരുന്നു ബിപിന്‍ റാവത്തെന്ന് മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസ പറഞ്ഞു. അദ്ദേഹത്തിൻറെ ജീവചരിത്രം ചുരുക്കി വിവരിച്ചു.
കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികള്‍, സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.രാജ്യത്തിൻറെയും ഓരോ പൗരൻറെയും തീരാനഷ്ടമാണ് ജനറല്‍ ബിപിന്‍ റാവത്തിെന്റ വിയോഗമെന്ന് പ്രതിനിധികള്‍ അനുസ്മരിച്ചു.