കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ പരിക്ക് വിടാതെ പിന്തുടരുകയാണ്.മിഡ് ഫീല്‍ഡര്‍ കെ പി രാഹുല്‍,ഗോള്‍ കീപ്പര്‍ ആല്‍ബിനോ എന്നിവര്‍ക്ക് പിന്നാലെ പ്രതിരോധ നിര താരം സിപോവിച്ചിനും പരിക്ക്.ഈസ്റ്റ് ബംഗാളുമായി നടന്ന മല്‍സരത്തിലാണ് സിപോവിച്ചിന് പരിക്കേറ്റത്.ക്വാഡ്രിസെപ്സ് പേശിയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ഗ്രേഡ് വണ്‍ ഇന്‍ജുറിയാണ് സിപോവിച്ചിനെന്നും ചികില്‍സ തുടരുകയാണെന്നും ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു.പരിക്ക് ഭേദമാകാന്‍ രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നും ക്ലബ്ബ് അധികൃതര്‍ വ്യകത്മാക്കി .നേരത്തെ കെ പി രാഹുലും ഗോള്‍ കീപ്പര്‍ ആല്‍ബിനോയും പരിക്കേറ്റ് ചികില്‍സയ്ക്കായി പ്രവേശിച്ചിരിക്കുകയാണ്.
ആല്‍ബിനോയ്ക്ക് പകരം ഗില്‍ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കുന്നത്.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സിപോവിച്ചിനെയും പരിക്ക് പിടികൂടിയിരിക്കുന്നത്. കബ്രയ്ക്കും പരിക്കേറ്റിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പരിക്ക് ഭേദമായെന്നും പരിശീലനം ആരംഭിച്ചുവെന്നും ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു.