മസ്കത്ത്: ആഗോള വിദ്യാഭ്യാസ സൂചികയില്‍ സുല്‍ത്താനേറ്റിന് മുന്നേറ്റം.ഈ വര്‍ഷം ആറ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 154 രാജ്യങ്ങളില്‍ 52ാം സ്ഥാനത്തെത്തി. യു.എ.ഇ ആഗോളതലത്തില്‍ 11ലും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണുള്ളത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ആഗോളതലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. സ്വീഡന്, യു.എസ്.എ, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി) മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആഗോള വിദ്യാഭ്യാസ സൂചിക (ജി.കെ.ഐ).അറിവിൻറെ ബഹുമുഖ ആശയം അളക്കാനാണ് സൂചിക ലക്ഷ്യമിടുന്നത്. ജി.സി.സി രാജ്യങ്ങളില്‍ ആഗോളതലത്തില്‍ ഖത്തര്‍ 38ാം സ്ഥാനത്താണ്. സൗദി അറേബ്യ 40, കുവൈത്ത് 48, ബഹ്റൈന്‍ 55 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ സ്ഥാനങ്ങള്‍.
സൂചികയിലെ ഉപവിഭാഗങ്ങളില്‍ പ്രീ-യൂനിവേഴ്സിറ്റി എജുക്കേഷനില്‍ നാലാം സ്ഥാനത്താണ് ഒമാന്‍. സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും-16, ഉന്നത വിദ്യാഭ്യാസം-110 സ്ഥാനത്തും ഗവേഷണം, വികസനം, ഇന്നവേഷന്‍ 82, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്നോളജിയില്‍ 49, സാമ്ബത്തിക ശാസ്ത്രവും എന്‍വയണ്‍മെന്റ് 64 എന്നിങ്ങനെയാണ് ഒമാെന്റ മറ്റു സ്ഥാനങ്ങള്‍.