ഗോവയിലെ ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തില്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 34-ാം മത്സരത്തില്‍ മികച്ച ഫോമില്‍ ഉള്ള ഹൈദരാബാദ് എഫ്സിയെ വിജയ വഴിയില്‍ എത്തിയ എഫ്സി ഗോവ ഇന്ന് നേരിടും.
ഇരു ടീമുകളും അവരുടെ അവസാന മത്സരങ്ങളില്‍ വിജയിച്ചാണ് എത്തുന്നത് എഫ്സി ഗോവ 2-1 ന് ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയപ്പോള്‍ ഹൈദരാബാദ് എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ 5-1ന്റെ വലിയ വിജയം തന്നെ നേടി.
എഫ് സി ഗോവ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയാണ് എത്തുന്നത്. അവരുടെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളും മൂന്ന് തോല്‍വികളുമായി ആറ് പോയിന്റുകള്‍ ആണ് ഗോവക്ക് ഉള്ളത്. നിലവില്‍ ലീഗ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് എഫ്സി ഗോവ. അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുമായി, ഹൈദരബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.