ജിദ്ദ: ഹജ്റുല്‍ അസ്വദിൻറെ വിശദമായ കാഴ്ച സന്ദര്ശകര്ക്കൊരുക്കി അല്‍ഹറമൈന്‍ മ്യൂസിയം.വെര്‍ചല്‍ റിയാലിറ്റി സിമിലുലേഷന്’ എന്ന സംവിധാനത്തിലൂടെയാണ് ഹജ്റുല്‍ അസ്വദിൻറെ കാഴ്ച സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയുന്ന സംവിധാനം ഇരുഹറം കാര്യാലയത്തിനു കീഴിലെ എക്സിബിഷന് ആന്‍ഡ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്.
മ്യൂസിയത്തിലെത്തുന്നവര്‍ക്ക് വേറിട്ട അനുഭവമാകുകയാണ് സംവിധാനം. വെര്‍ചല്‍ റിയാലിറ്റി (വി.ആര്), എ.ആര് മിക്സഡ് റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഹജ്റുല്‍ അസ്വദിെന്റ കാഴ്ചാനുഭവം ഒരുക്കിയിരിക്കുന്നതെന്ന് എക്സിബിഷന്‍സ് ആന്‍ഡ് മ്യൂസിയം അണ്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മാഹിര്‍ ബിന്‍ മാന്‍സി അല്‍സഹ്റാനി പറഞ്ഞു.
പ്രത്യേക കണ്ണട ധരിച്ചാണ് ഹജ്റുല്‍ അസ്വദിൻറെ ദൃശ്യാനുഭവം ആസ്വദിക്കേണ്ടത്. ഉമ്മുല്‍ ഖുറാ സര്‍വകലാശാലയിലെ ഹജ്ജ്, ഉംറ ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് ഇങ്ങനെയൊരു സംരംഭം ഒരുക്കിയത്. കഅ്ബയുടെ ഭംഗിയും അതിെന്റ വിശദാംശങ്ങളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണിതെന്നും അല്‍സഹ്റാനി പറഞ്ഞു.