ശനിയാഴ്ച ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ 33-ാം മത്സരദിനത്തില്‍ ചെന്നൈയിന് എഫ്സി ഒഡീഷ എഫ്സിയെ നേരിടും.ഇരുടീമുകളും അവസാന മത്സരത്തിലെ പരാജയത്തില്‍ നിന്ന് കരകയറാന്‍ ആണ് ഇന്ന് ഇറങ്ങുന്നത്.
ചെന്നൈയിന് അവരുടെ അവസാന മൂന്ന് ഗെയിമുകളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് നേടാനായത്.ഒഡീഷ എഫ്സി പോയിന്റ് പട്ടികയില്‍ ചെന്നൈയിന് എഫ്സിയെക്കാള്‍ ഒരു പോയിന്റ് മുന്നില്‍ നാലാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഒഡീഷ നേടിയത്.
രണ്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുകയാണ്. എന്നാല്‍ ഇന്ന് ഒഡീഷ എഫ്സിക്കെതിരായ ഒരു ജയം നേടിയ അവര്‍ക്ക് ആദ്യ നാലിലേക്ക് തിരികെയെത്താന്‍ ആകും.ഇന്ന് വൈകിട്ട് 7.30നാണ് ഈ മത്സരം.