മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ഈസ്റ്റ് ബംഗാളിനെ മറികടന്നത്.
60-ാം മിനിറ്റില്‍ മലയാളി താരം വി.പി സുഹൈറും 68-ാം മിനിറ്റില്‍ പാട്രിക് ഫ്ളോട്ട്മാനുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്.
ജയത്തോടെ ഏഴു പോയന്റുമായി നോര്‍ത്ത്ഈസ്റ്റ് ഏഴാം സ്ഥാനത്തേക്കുയര്‍ന്നു.