ഹ്യുഎല്വ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമി ഫൈനലില്‍. ചൈനീസ് താരം സോ ജുന് പെങ്ങിനെ തകര്‍ത്താണ് ലക്ഷ്യ സെന്‍ സെമിയില്‍ പ്രവേശിച്ചത്.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം 21-15ന് ലക്ഷ്യ സെന്‍ നേടി. എന്നാല്‍ ഇതേ സ്കോറിന് രണ്ടാം ഗെയിം ജുന് പെങ് നേടി. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ 22-20ന് മത്സരവും സെമി ടിക്കറ്റും ലക്ഷ്യ സെന്‍ സ്വന്തമാക്കി.
നേരത്തെ ഇന്ത്യന്‍ താരം ശ്രീകാന്ത് സെമിയിലെത്തിയിരുന്നു.