സലാല: ഫുട്ബോൾ കളിക്കാരനായ റഫീഖിൻറെ ചികിത്സാര്‍ഥം സംഘടിപ്പിച്ച ഫുട്ബോൾ ടൂര്‍ണമെന്റില്‍ സാപില്‍ എഫ്.സി ജേതാക്കളായി.ദോഫാര്‍ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. സലാലയിലെ ഫുട്ബോൾ കൂട്ടായ്മയാണ് ഔഖത്തിലെ സലാല ക്ലബ് മൈതാനിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മൂന്ന് ആഴ്ചകളായി നടന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു. ഡാനിഷിനെ മികച്ച കളിക്കാരനായും വിപിനെ മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുത്തു.
ഒളിമ്ബിക് ട്രേഡിങ് കമ്ബനി എം.ഡിയും ടൂര്‍ണമെന്റ് ചെയര്‍മാനുമായ സുധാകരന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള ട്രോഫി സ്പൈക ഇന്നൊവേഷന് എം.ഡി സലിം ബാബു കൈമാറി. സമാപന ചടങ്ങില്‍ സലാലയിലെ വിവിധ സംഘടന നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു. റഫീഖ് ചാരിറ്റി സമിതിയംഗങ്ങള്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി.