കൊറോണ വൈറസ് വ്യാപനം കാരണം കാരണം പ്രീമിയര്‍ ലീഗ് ആറ് മത്സരങ്ങള്‍ കൂടി മാറ്റിവച്ചു. എന്നാല്‍ ലീഗ് നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നില്ല എന്ന് അധികൃതര്‍ പറഞ്ഞു.വ്യാഴാഴ്ച കിക്ക് ഓഫിന് മണിക്കൂറുകള്‍ക്ക് മുമ്പ് ടോട്ടന്‍ഹാമിനെതിരായ ലെസ്റ്ററിനെതിരായ മത്സരം മാറ്റിവെച്ചിരുന്നു.
യുണൈറ്റഡിന്റെ ബ്രൈറ്റണുമായുള്ള ഹോം പോരാട്ടം, ബ്രെന്റ്ഫോര്‍ഡിന്റെ സതാംപ്ടണിലേക്കുള്ള യാത്ര, ക്രിസ്റ്റല്‍ പാലസുമായുള്ള വാറ്റ്ഫോര്‍ഡിന്റെ മത്സരം, നോര്‍വിച്ചിനെതിരായ വെസ്റ്റ് ഹാമിന്റെ മത്സരം, ലെസ്റ്ററിന്റെ എവര്ട്ടണ് എതിരായ മത്സരം എന്നിവയാണ് പുതുതായി മാറ്റിവെച്ചത്.