മസ്കത്ത്: മോസ്കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഒമാനി ചിത്രത്തിന് പുരസ്കാരം.ബഹ്ല സൂക്കിനെ കുറിച്ചുള്ള ‘ദി ലാസ്റ്റ് റിമയ്നിങ്’ ആണ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടിയത്.
അലി അല്‍ ബിമാനി സംവിധാനം ചെയ്ത ചിത്രം നവംബര്‍ സെഷനിലെ മോസ്കോ ഷോര്‍ട്ട് ഫെസ്റ്റിവലിലാണ് വിജയം നേടിയത്. ബഹ്ല സൂഖിലെ കച്ചവടത്തെയും കരകൗശലങ്ങളെയുംകുറിച്ച് പരാമര്‍ശിക്കുന്ന ചിത്രം ഒമാൻറെ സൂഖ് പൈതൃകങ്ങളുടെ മികച്ച കാഴ്ചാനുഭവങ്ങളാണ് സമ്മാനിക്കുന്നത്.