ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടത്തില്‍ ചെല്‍സിക്ക് സമനില.ഇന്നലെ അര്‍ധ രാത്രി നടന്ന മത്സരത്തില്‍ ചെല്‍സിയെ എവര്ട്ടണ് ആണ് സമനിലയില്‍ പിടിച്ചത്.
സ്റ്റാംഫോ ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയുടെ നാലു താരങ്ങള്‍ കൊറോണ കാരണം ഉണ്ടായിരുന്നില്ല. ലുകാകു, വെര്‍ണര്‍, ഹൊഡ്സണ് ഒഡോയി, ചില്‍വെല്‍ എന്നിവര്‍ക്ക് ആണ് ചെല്‍സിയില്‍ കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്.
രണ്ടാം പകുതിയില്‍ 70ആം മിനുട്ടില്‍ മേസണ്‍ മൗണ്ട് തന്നെ ചെല്‍സിക്ക് ലീഡ് നല്കി. പക്ഷെ ആ ലീഡ് നാലു മിനുട്ട് മാത്രമെ നിന്നുള്ളൂ.