കൊച്ചി: മൂന്നുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദിന്റെ (22) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നാണ് പീഡനം നടത്തിയത്.
കഴിഞ്ഞ മാസം പതിനേഴാം തീയതിയാണ് ബിനാനിപുരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നതും
ഇരയായ പെൺകുട്ടിക്ക് 3വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നുള്ളതും പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളാൻ കാരണമായി.
പ്രോസിക്യൂഷൻ ജാമ്യാപക്ഷയെ ശക്തമായി എതിർത്തു.
2019 ൽ പോക്സോ നിയമത്തിൽ നിലവിൽ വന്ന ഭേദഗതി പ്രകാരം 12 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ 20 വർഷം കഠിനതടവാണ് ഏറ്റവും കുറഞ്ഞ ശിക്ഷ; പരമാവധി ശിക്ഷ തൂക്കുകയറുമാണ്.