ഐഎസ്എലിൽ ബെംഗളൂരു എഫ്സിയും എടികെ മോഹൻബഗാനും തമ്മിലുള്ള മത്സരം സമനിലയിൽ. ആകെ 6 ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ടീമുകളും മൂന്ന് ഗോൾ വീതം അടിച്ചു. ക്ലെയ്റ്റൺ സിൽവ, ഡാനിഷ് ഫാറൂഖി ഭട്ട്, പ്രിൻസ് ഇബാറ എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ സുഭാശിഷ് ബോസ്, ഹ്യൂഗോ ബോമസ്, റോയ് കൃഷ്ണ എന്നിവർ എടികെയുടെ ഗോൾ സ്കോറർമാരായി.
13-ാം മിനിറ്റിൽ സുഭാഷിഷ് ബോസിലൂടെ എടികെയാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 18-ാം മിനിറ്റിൽ ബംഗളൂരു തിരിച്ചടിച്ചു. ഒരു പെനാൽറ്റിയിലൂടെ ക്ലൈറ്റൻ സിൽവ ബംഗളൂരുവിന് സമനില നേടി കൊടുത്തു.
26-ാം മിനിറ്റിൽ ഫാറൂക് ബട്ട് ബംഗളൂരുവിന്റെ ലീഡ് ഉയർത്തി. 12 മിനിറ്റുകൾക്കുശേഷം ഹുഗോ ബൗമസിലൂടെ എടികെ തിരിച്ചടിച്ചു. ഇതോടെ ആദ്യ പകുതി 2-2ന് അവസാനിച്ചു.
രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിൽനിന്ന് റോയ് കൃഷ്ണ എടികെയെ വീണ്ടും മുന്നിൽ എത്തിച്ചു. 72-ാം മിനിറ്റിൽ ബംഗളൂരുവിനായി ഇബാര സമനില ഗോൾ കണ്ടെത്തി. ഇതോടെ പോയിന്റ് പങ്കുവച്ച് ഇരു ടീമികളും കൈകൊടുത്തു പിരിഞ്ഞു.
ഇതോടെ എടികെ മോഹൻ ബഗാൻ 8 പോയിന്റുനായി ആറാം സ്ഥാനത്തും ബെംഗളൂരു എഫ്സി 5 പോയിന്റുമായി 9ആം സ്ഥാനത്തും നിൽക്കുന്നു.