മസ്കത്ത്: ദുകമിലെ അല്‍ അന്റൗട്ട് ബീച്ചില്‍ ശുചീകരണ കാമ്ബയിന് സംഘടിപ്പിച്ചു. ‘ ദുകം ബീച്ചിലെ മലനീകരത്തിനെതിരെ ഒരുമിച്ച്’ എന്ന തലക്കെട്ടില്‍ നടത്തിയ കാമ്ബയിനെ പിന്തുണച്ച് ഒക്യു 8, ഒമാന്‍ എന്വയണ്മെന്റല് സര്‍വിസസ് ഹോള്‍ഡിങ് കമ്ബനി (ബീഅ), റിൈനസന്സ് സര്‍വിസ് കമ്ബനി, തത്വീര് ദുകം, ഇന്‍കോ ദുകം കമ്ബനി തുടങ്ങി നിരവധി കമ്ബനികള്‍ പിന്തുണയുമായെത്തി.
പ്രാദേശിക കമ്യൂണിറ്റിയില്‍നിന്നും ‘സെസാഡി’ല്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികളില്നിന്നുമുള്ള നിരവധി സന്നദ്ധപ്രവര്‍ത്തകരും കാമ്ബയിനില്‍ പങ്കെടുത്തു. 130ല്‍ അധികം ആളുകള്‍ പങ്കെടുത്ത ശുചീകരണ യജ്ഞത്തില്‍ ബീച്ചിൻറെ മൂന്ന് കിലോമീറ്ററിലധികം വൃത്തിയാക്കുകയും ചെയ്തു.