അരുണാചല്‍ പ്രദേശാണ് രാജ്യത്തെ മികച്ച ഹരിത സംസ്ഥാനം. രാജസ്ഥാന് രാജ്യത്തെ ഏറ്റവും മികച്ച വിവാഹ കേന്ദ്രമായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഇന്ത്യ ഇന്ത്യയിലെ മികച്ച യാത്രാ സ്ഥാനങ്ങളുടെ പട്ടിക പുറത്തുവിടുന്നത്.ആഭ്യന്തര സഞ്ചാര സ്ഥാനങ്ങളുടെ പട്ടികയില്‍ ഹരിത സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട അരുണാചല്‍ പ്രദേശ് ഉദയസൂര്യന്റെ നാട് എന്നാണ് അറിയപ്പെടുന്നത്.
പച്ചപ്പിനും ഹരിതാഭയ്ക്കും ഏറെ പ്രസിദ്ധമായ ഇവിടം ഇടതൂര്‍ന്ന വനങ്ങള്‍ക്കും പച്ചപ്പിനും പേരുകേട്ടിരിക്കുന്നു. സീറോയിലെ പ്രശസ്തമായ ഹില്സ്റ്റേഷന്, സിഗെം-ഡാപോരിജോ റിസര്‍വ് ഫോറസ്റ്റ്, സുബന്‍സിരി നദി, ടാലി വാലി തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. സമ്ബന്നമായ സസ്യജന്തുജാലങ്ങള്‍ മുതല്‍ പച്ചപ്പ് നിറഞ്ഞ നെല്‍വയലുകള്‍ വരെ ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നായി കാലങ്ങളായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം അറിയപ്പെടുന്നു. ക്രിസ്റ്റല്‍ ബ്ലൂ ബീച്ചുകള്‍, വാട്ടര്‍ സ്പോര്‍ട്സ്, സാഹസിക പ്രവര്‍ത്തനങ്ങള്‍, ഇടതൂര്‍ന്ന വനങ്ങള്‍, പവിഴപ്പുറ്റുകള്‍, അതിശയിപ്പിക്കുന്ന റിസോര്‍ട്ടുകള്‍ എന്നിവയാണ് ഇവിടുത്തെ കാഴ്ചകള്‍. സഞ്ചാരികള്‍ പറുദീസയായാണ് ഈ ദ്വീപസമൂഹത്തെ കണക്കാക്കുന്നത്.
ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഇന്ത്യ 2021 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി കേന്ദ്രമായി പശ്ചിമ ബംഗാളിനെ തിരഞ്ഞെടുത്തു. സമൃദ്ധമായ കാടും കാഴ്ചകളുമാണ് ഇവിടുത്തെ ആകര്ഷണങ്ങള്. ഇന്ത്യയുടെ ആമസോണ്‍ എന്നറിയപ്പെടുന്ന സുന്ദര്‍ബന്‍ ഡെല്‍റ്റയും കണ്ടല്ക്കാടുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്ന്. പശ്ചിമ ബംഗാളില്‍ 6 ദേശീയ ഉദ്യാനങ്ങളും 15 വന്യജീവി സങ്കേതങ്ങളുമുണ്ട്.പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ദേശീയോദ്യാനം സുന്ദര്‍ബന്‍സ് ദേശീയോദ്യാനവും സിംഗലീല ദേശീയോദ്യാനം ഏറ്റവും ചെറിയ ദേശീയോദ്യാനവുമാണ്. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രശസ്തമായ തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്ധ്രാപ്രദേശാണ് “ഇന്ത്യയിലെ ഏറ്റവും മികച്ച ആത്മീയ കേന്ദ്രം” ആയി ട്രാവല്‍ ആന്‍ഡ് ലെഷന് ഇന്ത്യ തിരഞ്ഞെടുത്തത്. മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രം വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഏറെ പ്രിയപ്പെട്ടതും പ്രസിദ്ധവുമായ ഇടമാണ്. വിഗ്രഹത്തിനു മുന്നിലെ കെടാവിളക്കും തിരുപ്പതി ബാലാജിയുടെ വിഗ്രഹത്തിലെ യഥാര്‍ഥത്തിലുള്ള മുടിയും ഇവിടം എന്നും വിശ്വാസികള്‍ക്ക് കൗതുകമുള്ള ഇടമാക്കുന്നു.
സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും കാര്യത്തില്‍ തര്‍ക്കമില്ലാത്ത ഇടമാണ് ഛത്തീസ്ഗഢ്. സമ്ബന്നമായ ഗോത്രസംസ്കാരം ആണ് ഛത്തീസ്ഗഢിനെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമായി തിരഞ്ഞെടുത്തത്. ശലവസ്തുക്കള്, കോസ സാരികള്‍, ബെല്‍ മെറ്റല്‍ ആര്‍ട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്ഷണങ്ങള്.