കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സംഭവബഹുലമായ ഒരു വര്‍ഷം കായിക ലോകത്തിന് സമ്മാനിച്ച് 2021 കടന്ന് പോവുകയാണ്.ഒളിമ്ബിക്സ്, ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍, യൂറോ കപ്പ്, ക്രിക്കറ്റ് ടി 20 വേള്‍ഡ് കപ്പ്, കോപ്പ അമേരിക്ക, അങ്ങനെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ തന്നു നമ്മുടെ മനസിനെ സന്തോഷിപ്പിച്ച ഒരു കായിക വര്‍ഷമായിരുന്നു ഇത്. ലോകത്തിലെ നാനാതരത്തിലുള്ള ആരാധകരുടെയും മനം കവര്‍ന്ന ചില പ്രധാന കായിക നിമിഷങ്ങളിലേക്ക് നമ്മുക്ക് ഒന്ന് കണ്ണോടിക്കാം.
ഒളിമ്ബിക്സ്
ടോക്കിയോയില്‍ നടന്ന ഒളിമ്ബിക്സ് നമ്മള് ഇന്ത്യക്കാര്‍ ഓര്‍ത്തിരിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നായി മാറിയിരുന്നു. ഇന്ഡ്യയിനെ സമ്മന്ധിച്ചു കഴിഞ്ഞ 4 ദശകത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നമ്മുടെ ചുണ കുട്ടികള്‍ കാഴ്ച്ച വെച്ചത്. ഒരു സ്വര്‍ണം, 2 വെള്ളി, 4 വെങ്കല മെഡലുകളുമായി ഇന്ത്യ ആദ്യ 50 ല്‍ സ്ഥാനം പിടിക്കുക ഉണ്ടായി.[48 ആം സ്ഥാനം. അത്ലറ്റിക്സില് രാജ്യത്തിന് ആദ്യമായി ഒരു സ്വര്‍ണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്ര തന്നെയായിരുന്നു ഇന്ത്യയുടെ മുഖം. വെയ്റ്റ് ലിഫ്റ്റര്‍ മീരാബായ് ചാനു, ഗുസ്തി താരമായ രവി കുമാര്‍ ദാഹിയാ എന്നിവരാണ് നമുക്ക് വെള്ളി മെഡല്‍ സമ്മാനിച്ചവര്‍. പി.വി സിന്ധു, ബോക്സര്‍ ലോവ്ലിനാ, ബോര്ജൊഹെയ്ന്, ഗുസ്തി താരം ബജ്രങ് പൂനിയ, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം എന്നിവര്‍ രാജ്യത്തിനായി വെങ്കല മെഡലുകളും സമ്മാനിച്ചു.
ദേശീയ മത്സരമായി ഹോക്കിയില്‍ ഇന്ത്യ മടങ്ങി വന്നത് അഭിമാന നിമിഷമായി മാറി. ജര്‍മ്മനിയെ 5 – 4 നു തോല്പിച്ച മത്സരം കണ്ടു പുളകിതരാകാത്ത ഭാരതീയര്‍ കുറവായിരിക്കും.പാര ഒളിംപിക്സും പൂര്‍ണ ഗാംഭീര്യത്തോടെ നടക്കുക ഉണ്ടായി. 5 സ്വര്‍ണം നേടി ഇന്ത്യ 23 ആം സ്ഥാനത്ത് നിലയുറിപ്പിച്ചത് രാജ്യത്തിന് അഭിമാനമായി. 19 ഭാരതീയരാണ് മെഡല്‍ നേടി രാജ്യത്തിന് അഭിമാനായി മാറിയത്. ഒളിംപിക്സില്‍ ഉണ്ടായ നഷ്ടം പാര ഒളിംപിക്സ് ചാമ്ബ്യന്മാരായി ചൈന നികത്തുകയും ചെയ്തു.
മലയാളികളുടെ ഇഷ്ടവിനോദമായ കാല്പന്തുകളിക്ക് 2021 സംഭവബഹുലമായിരുന്നു. യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ച് അസൂറിപട കിരീടം ചൂടിയത് കായിക ലോകത്തെ വിസ്മയിപ്പിച്ചു. തങ്ങളെ ഒരിക്കലും തള്ളി കളയാന്‍ ആകില്ല എന്ന് അവര്‍ ലോകത്തെ മനസിലാക്കി കൊടുത്ത ടൂര്‍ണമെന്റ് ആയിരുന്നു അത്. എന്നാല്‍ യൂറോയില്‍ മനസ്സ് കീഴടക്കിയത് സിമോണ്‍ കെയറും അദ്ദേഹം നയിച്ച ഡെന്മാര്ക്കും ആയിരുന്നു. അവരുടെ പോരാട്ട വീര്യവും സ്നേഹവും ഫുട്ബോള്‍ എന്ന കളിയുടെ മാറ്റ് വര്‍ധിപ്പിച്ചു.
മെസ്സിയുടെ അര്‍ജന്റീന കോപ്പ അമേരിക്ക കപ്പ് നേടി അര്‍ജന്റീന ആരധകര്‍ക്ക് പുതുവിശ്വാസം നേടി കൊടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ അഭിമാനത്തോടെ സമൂഹ മാധ്യമങ്ങള്‍ കയ്യടക്കി. മെസ്സിയോടൊപ്പം ഗോള്‍ കീപ്പര്‍ മാര്‍ട്ടിനെസും അവരുടെ സ്വകാര്യ അഹങ്കാരമായി മാറുകയുണ്ടായി. കോപ്പയിലെ വിജയം മെസ്സിക്ക് ബാലന് ഡോര്‍ വരെ നേടികൊടുക്കുന്നതില്‍ കലാശിച്ചു.
ക്ലബ് ഫുട്ബോളും സംഭവബഹുലമായിരുന്നു. താരനിബിഢമായ ടീം ഉണ്ടായിട്ടും അപ്രസക്തമായി പോയ ലംപാടിന്റെ കീഴില്‍ നിന്നും, തോമസ് ട്യുഷേലിന്റെ നേത്രത്വത്തില്‍ അവര്‍ നടത്തിയ തിരിച്ചു വരവിന്റെ മുന്പില് ഫുട്ബോള്‍ ചാണക്യനായ ഗാര്‍ഡിയോളക്ക് മറുപടി ഇല്ലാതെ പോയതാണ് നാം കണ്ടത്.ലീഗുകളും നമ്മുടെ ശ്രദ്ധ ഏറെ ആകര്‍ഷിച്ചു. ഫ്രാന്‍സ്, സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കുത്തകകള്‍ തകര്‍ത്ത് ലീല്, അത്ലറ്റികോ മാഡ്രിഡ്, ഇന്റര്‍ മിലാന് എന്നിവര്‍ കിരീടം ചൂടി. എന്നാല്‍ ജര്‍മനിയില്‍ ബയേണ്‍ എന്നിവര്‍ ലീഗ് കിരീടം നിലനിര്‍ത്തുകയും ചെയ്തു. മെസ്സി, റൊണാള്‍ഡോ എന്നിവരുടെ ക്ലബ് മാറ്റവും ക്ലബ് ഫുട്ബോളിനെ പിടിച്ചു കുലുക്കുകയുണ്ടായി.
ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാല്‍ കിരീടം ചൂടാതെ പോയ വര്‍ഷമായിരുന്നു 2021. ജോക്കോവിച്ചാണ് ടെന്നീസ് ലോകം ഭരിച്ചത്. വിംബിള്‍ഡണ്‍ ഒഴിച്ച് ബാക്കി എല്ലാ ഗ്രാന്‍ഡ് സ്ലാമും അദ്ദേഹം കൈപ്പിടിയില്‍ ഒതുക്കി. റഷ്യക്കാരന് ഡാനിയേല്‍ മെഡ്വേഡ് ആയിരുന്നു വിംബിള്‍ഡണ്‍ ചാമ്ബ്യന്‍. വെള്ളക്കാരല്ലാത്ത രണ്ടു ഗ്രാന്‍ഡ് സ്ലാം വിജയികള്‍ വനിതകളുടെ ക്യാറ്റഗറിയില്‍ ഉണ്ടായി എന്നുള്ളതും ഈ വര്‍ഷത്തെ ഗ്രാന്‍ഡ് സ്ലാമിനെ വേറിട്ട് നിറുത്തുന്നു. നവോമി ഒസാകാ, എമ്മ റഡുകാനു എന്നിവരാണ് ആ വിജയികള്‍.