മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 467 പോയന്റ് ഉയർന്ന് 58,255ലും നിഫ്റ്റി 134 പോയന്റ് നേട്ടത്തിൽ 17,355ലുമാണ് വ്യാപാരം ആരംഭിച്ചത്.
യു.എസ് ഫെഡറൽ റിസർവ് ഉത്തേജന പദ്ധതികളുടെ ഭാഗമായ ബോണ്ട് തിരിച്ചുവാങ്ങൽ മാർച്ചോടെ നിർത്തുമെന്ന് വ്യക്തത വരുത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റത്തെ ചെറുക്കാൻ അടുത്തവർഷം മൂന്നുഘട്ടമായി പലിശ നിരക്ക് ഉയർത്താണ് യുഎസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.
ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.34ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54ശതമാനവും ഉയർന്നു.