ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സി എടികെ മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും.ഹീറോ ഐഎസ്എല്ലിലെ മോശം ഫോമില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന രണ്ട് ടീമുകളാണ് മോഹന്‍ ബഗാനും ബെംഗളൂരു എഫ് സിയും.
അവസാന മൂന്ന് മത്സരങ്ങളില്‍ വിജയമില്ലാതെ നില്‍ക്കുകയാണ് മോഹന്‍ ബഗാന്. ബെംഗളൂരു എഫ് സി ആകട്ടെ അവസാന അഞ്ചു മത്സരങ്ങളിലും വിജയം കണ്ടിട്ടില്ല. ഇപ്പോള്‍ ലീഗില്‍ ഒമ്ബതാം സ്ഥാനത്താണ് ബെംഗളൂരു ഉള്ളത്.
സീസണ് രണ്ട് തുടര്‍ വിജയങ്ങളോടെ തുടങ്ങിയ ഹബാസിന്റെ ടീം വളരെ പെട്ടെന്ന് ആണ് ഫോമൗട്ട് ആയത്. ഇപ്പോള്‍ ലീഗില്‍ ആറാം സ്ഥാനത്താണ് എ ടി കെ.