പനാജി: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി മുംബൈ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ ജയം.
മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് മുംബൈയുടെ വിജയഗോൾ പിറന്നത്. ഒരു സെറ്റ് പീസിൽനിന്ന് ഹെഡറിലൂടെ രാഹുൽ ബെഹ്കെയാണ് ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പന്ത് വലയിലെത്തിക്കാന്‍ മുംബൈക്ക് 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
ജയത്തോടെ മുംബൈ ആറ് മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുള്ള ചെന്നൈ അഞ്ചാം സ്ഥാനത്താണ്.