കൊച്ചി: 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛനായ ഉത്തർപ്രദേശ് സ്വദേശിയുടെ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി.
കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു അവസരത്തിലായിരുന്നു പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയിരുന്നത്. ഇതിനെ തുടർന്നു പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പെൺകുട്ടിയെ CWCയുടെ നിർദ്ദേശപ്രകാരം പിന്നീട് അബോർഷന് വിധേയമാക്കി. ഗുരുതരമായ കുറ്റകൃത്യമായതിനാൽ പ്രതിക്കെതിരെ ഉടൻ തന്നെ കുറ്റപത്രം നൽകുമെന്നാണറിയുന്നത്.