ബുണ്ടസ് ലീഗയില്‍ വമ്ബന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സ്റ്റട്ട്ഗാര്‍ട്ടിനെ ബയേണ്‍ തകര്‍ത്തത്.ഹാട്രിക്കിന് പുറമേ ഒരു അസിസ്റ്റും നല്കി സെര്‍ജ് ഗ്നാബ്രി അരങ്ങ് തകര്‍ത്തപ്പോള്‍ വമ്ബന്‍ ജയമാണ് ജൂലിയന്‍ നൈഗല്സ്മാനും സംഘവും നേടിയത്. പതിവ് പോലെ ലെവന്‍ഡോസ്കിയും ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍ പട്ടികയില്‍ ഇടം നേടി. രണ്ട് ഗോളുകളും നേടി ജെര്‍ദ് മുള്ളറിന്റെ മറ്റൊരു റെക്കോര്‍ഡിനോടൊപ്പം എത്തിയിരിക്കുകയാണ് റോബര്‍ട്ട് ലെവന്‍ഡോസ്കി. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 42 ബുണ്ടസ് ലീഗ ഗോളുകളാണ് റോബര്‍ട്ട് ലെവന്‍ഡോസ്കി നേടിയിരിക്കുന്നത്.
ലെറോയ് സാനെയും സെര്‍ജ് ഗ്നാബ്രിയുമാണ് ലെവന്‍ഡോസ്കി യുടെ ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. തന്റെ 200ബുണ്ടസ് ലീഗ മത്സരം ജയത്തോടെ പൂര്‍ത്തിയാക്കാന്‍ പരിശീലകന് നാഗെല്‍സ്മാനും സാധിച്ചു. തന്റെ ബോയ്ഹുഡ് ക്ലബ്ബിനെതിരെ ഗോളടിച്ച് സെര്‍ജ് ഗ്നാബ്രി ആദ്യ പകുതിയില്‍ ബയേണ്‍ മ്യൂണിക്കിനായി ഗോള്‍ വേട്ട തുടങ്ങി. സാനെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്.
രണ്ടാം പകുതിയില്‍ ഗ്നാബ്രിക്ക് അസിസ്റ്റ് നല്കി 12അസിസ്റ്റുകള്‍ എന്ന ബുണ്ടസ് ലീഗ റെക്കോര്‍ഡ് തോമസ് മുള്ളര്‍ സ്വന്തം പേരില്‍ കുറിച്ചു. ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോളുകള്‍ സ്റ്റട്ട്ഗാര്‍ട്ടിനെ കീറിമുറിച്ചപ്പോള്‍ മറ്റൊരു വമ്ബന്‍ ജയം കൂടി ബയേണിന് സ്വന്തമായി. 40പോയന്റുകളുമായി ബയേണ്‍ മ്യൂണിക്കാണ് ഇപ്പോള്‍ ബുണ്ടസ് ലീഗയില്‍ ഒന്നാം സ്ഥാനത്ത്.