ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിലെ ഏറ്റവും നിര്‍ണായകമായ ഒരു മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. നിലവിലെ ചാമ്ബ്യന്മാരും ഇപ്പോള്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നവരുമായ മുംബൈ സിറ്റി ഇന്ന് ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത ചെന്നൈയിന് എഫ്സിയെ നേരിടും.എതിരാളികളെ തച്ചുതകര്‍ത്ത് മുന്നേറുന്ന മുംബൈ സിറ്റിയെ നേരിടുമ്പോള്‍ ചെന്നൈയിന്റെ പ്രതീക്ഷകളത്രയും പരിശീലകന് ബോസിഡര്‍ ബാന്ഡോവിച്ചിലാണ്.
പ്രായോഗിക ഫുട്ബോളിനായി തന്ത്രങ്ങളൊരുക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന ഈ മോണ്ടിനെഗ്രന്‍ പരിശീലകന് മുംബൈയെ പൂട്ടാന്‍ ഒരു വഴി കണ്ടെത്തുമെന്നാണ് ആരാധകപ്രതീക്ഷ. മത്സരത്തിന് മുന്നോടിയായി ഇന്നലെ പത്രസമ്മേളനത്തില്‍ സംസാരിച്ച ബാന്‍ഡോവിച്ച് മുംബൈയെ നേരിടാനുള്ള പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്.
ഞങ്ങള്‍ മുംബൈയുടെ മത്സരങ്ങള്‍ കണ്ട് വിശലകനം ചെയ്തു, അവര്‍ വളരെ മികച്ച ടീമാണ്, മികച്ച പ്രെസ്സിങ് നടത്തുന്നതില്‍ മാത്രമല്ല, വളരെ നന്നായി പന്ത് കൈമാറുന്നതിലും അവര്‍ മികവ് പുലര്‍ത്തുന്നുണ്ട്, സാങ്കേതികമായി മികവുള്ള മുംബൈ താരങ്ങള്‍ ആക്രമണത്തില്‍ തിളങ്ങും, അതുകൊണ്ട് തന്നെ ആക്രണണത്തിലും പ്രതിരോധത്തിലും ബാലന്‍സ് നിലനിര്‍ത്തുക എന്നതാണ് ഞങ്ങള്‍ക്ക് പ്രധാനം, ഞങ്ങളുടെ പ്രതിരോധം അല്‍പ്പമെങ്കിലും പാളിയാല്‍ മംബൈ ഗോളടിക്കും, മാത്രവുമല്ല സെറ്റ് പീസുകളിലും അവര്‍ മികവ് പുലര്‍ത്തുന്നു, അതുകൊണ്ട് തന്നെ എല്ലാം കൊണ്ടും വളരെ പര്‍ഫെക്ട് ആയ പ്രകടനം ഞങ്ങള്‍ പുറത്തെടുക്കേണ്ടതുണ്ട്, ഞങ്ങള്‍ ഒരു പ്ലാന്‍ തയ്യാറാക്കുന്നുണ്ട് അതില്‍ ഉറച്ചുനിന്നാകും മുംബൈയെ നേരിടുക, ബാന്‍ഡോവിച്ച് വ്യക്തമാക്കി.