സെവന്‍സ് സീസണിലെ ആദ്യ ടൂര്‍ണമെന്റായ പെരിന്തല്‍മണ്ണ കാദറി ട്രോഫി സെവന്‍സിന്റെ ഫിക്സ്ചര്‍ എത്തി. ജനുവരി 2ആം തീയതി ആകും ടൂര്‍ണമെന്റിന് കിക്കോ ആവുക.
സെവന്‍സിലെ പ്രമുഖ ടീമുകള്‍ ഒക്കെ ഖാദറലി ടൂര്‍ണമെന്റിന് എത്തും. ജനുവരി 2ന് ലിന്‍ഷാ മെഡിക്കല്‍സും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള മത്സരമാകും അഖിലേന്ത്യാ സെവന്‍സ് സീസണിലെ ആദ്യ മത്സരം.
ജനുവരി 20 മുതല്‍ ഖാദറിലി ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഫിഫാ മഞ്ചേരി, അല്‍ മദീന തുടങ്ങി പ്രധാന ക്ലബുകള്‍ എല്ലാം ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. ഒന്നര വര്‍ഷത്തിനു ശേഷമാണ് സെവന്‍സ് ടൂര്‍ണമെന്റ് തിരികെയെത്തുന്നത്.