മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ഫൈസര്‍-ബയോഎന്‍ടെക് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു.പൊതുജനാരോഗ്യം മികച്ച രീതിയില്‍ സംരക്ഷിക്കാനായി വാക്സിനേഷനും ബൂസ്റ്റര്‍ ഡോസും സ്വീകരിക്കേണ്ടതിൻറെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച ബഹ്റൈന്‍ ടീമിൻറെ നിരന്തരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കോവിഡ് -19നെതിരായ ഫലപ്രദമായ പ്രതികരണം മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്ന സ്വദേശികളെയും പ്രവാസികളെയും ആശ്രയിച്ചിരിക്കുന്നു. ബഹ്റൈനിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെയും അനുബന്ധ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.