കൊച്ചി: എട്ടുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി. കുന്നത്ത് നാട് സ്വദേശി രതീഷിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കേസിനെ അന്വേഷണം പ്രാഥമികഘട്ടത്തിൽ ആയതുകൊണ്ടും പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുള്ളത് കൊണ്ടും കുട്ടികൾക്കെതിരെയുള്ള കുറ്റങ്ങൾ ഗുരുതരമാണ് എന്നുള്ളത് കൊണ്ടുമാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.