കൊച്ചി: എറണാകുളത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും മകളും അറസ്റ്റിൽ. കടവന്ത്ര സ്വദേശി ശങ്കറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സെല്‍വിയേയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. തമിഴ്നാട് സ്വദേശി ശങ്കറിനെയാണ് കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭാര്യയെയും മകളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സെല്‍വി മൊഴി നല്കി. മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊല നടത്തിയതെന്നും സെല്‍വി പൊലീസിനോട് പറഞ്ഞു.
തമിഴ്നാട് സ്വദേശികളായ ഇവര്‍ 10 വര്‍ഷമായി കൊച്ചിയിലാണ് താമസം. വിവിധ ജോലികള്‍ ചെയ്തുവരികയാണ്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.