ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബായ ബേണ്‍ലിയുടെ ഇതിഹാസ താരം ജിമ്മി റോബ്സണ് (82) അന്തരിച്ചു. ബേണ്‍ലിക്ക് വേണ്ടി 242 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകള്‍ നേടിയ റോബ്സണ് 1960 ല്‍ ഫസ്റ്റ് ഡിവിഷന് നേടിയ ടീമിന്റെ ഭാഗമായിരുന്നു.
കൂടാതെ 1962 എഫ്എ കപ്പില്‍ ടോട്ടന്‍ഹാമിനോട് റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തു, അന്ന് ഫൈനലില്‍ അദ്ദേഹം 100-ാം ഗോള്‍ നേടിയിരുന്നു. ജിമ്മി റൊബ്സന്റെ മരണത്തില്‍ ബേര്‍ണ്‍ലി അനുശോചനം അറിയിച്ചു.