കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കര്‍ ശ്രീകുട്ടന് ഐലീഗിലേക്ക്. താരത്തെ ഐ ലീഗ് ചാമ്ബ്യന്മാരായ ഗോകുലം കേരള ലോണ്‍ കരാറില്‍ സൈന്‍ ചെയ്യും.ഒരു വര്‍ഷത്തെ ലോണ്‍ കരാറില്‍ ആകും താരം ഗോകുലത്തില്‍ എത്തുക. പ്രീസീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആയി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ശ്രീകുട്ടനെ ഐ എസ് എല്‍ സ്ക്വാഡില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടുത്തിയിരുന്നില്ല.
താരത്തിന്റെ വളര്‍ച്ച കൂടി കണക്കില്‍ എടുത്താണ് ഈ ലോണ്‍ നീക്കം ഒരുക്കുന്നത്. മുമ്ബ് എഫ് സി കേരളയുടെ താരമായിരുന്നു ശ്രീകുട്ടന്. അര എഫ് സിയും കെ എസ് ഇ ബിയും താരം കളിച്ചിട്ടുണ്ട്. സെന്റ് തോമസ് തൃശ്ശൂരിലൂടെ വളര്‍ന്നു വന്ന താരമാണ്.