രാജസ്ഥാനില്‍ ആഘോഷങ്ങളുടെ സമയമാണ് ഡിസംബർ മാസം.രണക്പൂര്‍ ജവായി ബന്ധ് ഉത്സവവും ഉത്സവ് ഓഫ് മൗണ്ട് അബു എന്ന ആഘോഷവും ഒക്കെയായി നിറയെ സഞ്ചാരികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന സമയം.ഇത്തവണയും മാറ്റങ്ങളൊന്നുമില്ല…ഇതിന്റെ ആദ്യ പടിയെന്നോണം രണക്പൂര്‍ ജവായ് ബന്ദ് ഉത്സവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രാജസ്ഥാന് ടൂറിസം വകുപ്പ് അറിയിച്ചു.
2021ലെ അവസാനത്തെ ഔദ്യോഗിക വിനോദസഞ്ചാര പരിപാടിയെ അടയാളപ്പെടുത്തുന്ന ഈ ഉത്സവത്തോടൊപ്പം മൗണ്ട് അബുവിലെ ഉത്സവവും ഡിസംബര്‍ 30 മുതല്‍ 31 വരെ നടക്കും.ഡിസംബര്‍ 22 മുതല്‍ പാലി ജില്ലയില്‍ രണക്പൂര്‍ ജവായ് ബന്ദ് ഉത്സവ് ആരംഭിക്കും.രാജസ്ഥാന്റെ സമ്ബന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന രണ്ട് ആഘോഷങ്ങള്‍ക്കും ആയിരക്കണക്കിന് ആരാധകരാണുള്ളത്. അടുത്തിടെ സമാപിച്ച ഉത്സവങ്ങളായ ബുണ്ടിയിലെ ബുന്ദി ഉത്സവിലും അല്‍വാര്‍ ജില്ലയിലെ മത്സായ് ഉത്സവിലും നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു.
ഡെസേര്‍ട്ട് ഫെസ്റ്റിവല്‍, പുഷ്കര്‍ മേള എന്നിവ മാത്രമാണ് രാജസ്ഥാനില്‍ നിന്നും ആഗോള അംഗീകാരത്തിലേക്ക് ഉയര്‍ന്നു വന്നത്. എന്നിരുന്നാലും ആഭ്യന്തര സഞ്ചാരികള്‍ക്കിടയില്‍ ഇവിടുത്തെ മറ്റ് ആഘോഷങ്ങളെല്ലാം ഏറെ പ്രസിദ്ധം തന്നെയാണ്. വര്‍ഷം മുഴുവനുമുള്ല ആഘോഷങ്ങള്‍ കാരണം എല്ലാകാലത്തും ഇവിടെ സഞ്ചാരികളെ കാണാം.സംസ്ഥാനത്തിന്റെ ഉത്സവ കലണ്ടറില്‍ 2022 ജനുവരി മാസത്തില്‍ ചിത്തോര്‍ഗഡ് ദുര്‍ഗ് ഉത്സവം ഉള്‍പ്പെടുന്നു, തുടര്‍ന്ന് ബിക്കാനീറിലെ ഒട്ടകമേളയും (ജനുവരി 08-09, 2022), ജയ്പൂരിലെ കൈറ്റ് ഫെസ്റ്റിവല്‍ (ജനുവരി 14, 2022) എന്നിവയും ഇവിടെ നടക്കും.