ലണ്ടന്‍: കോവിഡ് ഭീതിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കാനിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മല്‍സരം മാറ്റിവച്ചു.യുണൈറ്റഡ് ഉള്‍പ്പെടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളില്‍ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ബ്രെന്റ്ഫോഡിനെതിരെ നടക്കേണ്ട മല്‍സരമാണ് മാറ്റിവച്ചത്.യുണൈറ്റഡ്, ടോട്ടനം ഹോട്സ്പര്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങള്‍ക്കും അധികൃതര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിരവധി കളിക്കാരും സ്റ്റാഫും ടെസ്റ്റ് പരീക്ഷണത്തെ തുടര്‍ന്ന് തിങ്കളാഴ്ച യുണൈറ്റഡ് കാരിംഗ്ടണിലെ ഫസ്റ്റ്-ടീം ട്രെയിനിങ് നിര്‍ത്തിയിരുന്നു. റാല്‍ഫ് റാങ്നിക്കിന്റെ സ്ക്വാഡ് ലണ്ടനിലേക്ക് പോയിട്ടുമില്ല. ആസ്റ്റണ്‍ വില്ലയും ബ്രൈറ്റണും തിങ്കളാഴ്ച ഇതുപോലെ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .