പനാജി: ഐ.എസ്.എല്ലിൽ തകർപ്പൻ ജയവുമായി ഹൈദരാബാദ് എഫ്.സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്.സി തോൽപിച്ചത്. ഹൈദരാബാദിനായി ഒഗ്ബെചെ ഇരട്ട ഗോള്‍ നേടി.
12ാം മിനുറ്റിൽ തുടങ്ങിയ ഹൈദരാബാദിന്റെ ഗോളടി മേളം ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിലാണ് സമാപിച്ചത്. 43ാം മിനുറ്റിൽ റാൽട്ടെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ആശ്വാസ ഗോൾ നേടിയത്.
ജയത്തോടെ പത്ത് പോയിന്റുമായി ഹൈദരാബാദ് പട്ടിക രണ്ടാം സ്ഥാനത്താണ്. നാല് പോയിന്റുള്ള നോർത്ത് ഈസ്റ്റ് പത്താം സ്ഥാനത്തുമാണ്.
അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് ടേബിളിന്റെ അവസാന സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്.