മുംബൈ: ജോലി പൂര്‍ത്തിയാക്കാന്‍ വൈകിയതിന് പിന്നാലെ ഗാര്‍ഹിക ജോലിക്കാരിയായ 17കാരിയെ ചെരിപ്പുകൊണ്ട് മര്‍ദ്ദിക്കുകയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവതി അറസ്റ്റില്‍.തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ അക്രമം രാത്രി വരെ നീണ്ടുനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടു.
‘ജോലി വൈകിയതിനെ തുടര്‍ന്ന് യുവതി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി. വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റി നഗ്നചിത്രങ്ങളും വീഡിയോകളും എടുത്തു. വീട്ടുജോലിക്കാരിയെ അവള് ചെരുപ്പുകൊണ്ട് അടിച്ചു. പെണ്‍കുട്ടി വീട് വിട്ടിറങ്ങിയെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റു’-പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി .
ആശുപത്രിയില്‍ ബന്ധുക്കളിലൊരാള്‍ പരിക്കിനെക്കുറിച്ച് ചോദിച്ച സമയത്താണ് പെണ്‍കുട്ടി പീഡനത്തെ കുറിച്ച് വിവരിച്ചത്. ഡിസംബര്‍ 8 നാണ് 25 കാരിയായ യുവതി അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തുകയായിരുന്നു യുവതിയെന്ന് പൊലീസ് വ്യക്തമാക്കി .കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവരുടെ കീഴിലായിരുന്നു പെണ്‍കുട്ടി ജോലി ചെയ്തുവന്നിരുന്നത്. മുംബൈ അന്ദേരി വെസ്റ്റില്‍ താമസിക്കുന്ന യുവതി മുമ്ബ് പലതവണയായി തന്നെ പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട് . സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.