മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് യുകെ സന്ദർശിക്കുന്നു. ഡിസംബർ 14ന് സുൽത്താന്റെ സന്ദർശനം ആരംഭിക്കുമെന്നു ദീവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി, സാംസ്കാരിക-കായിക-യുവജന മന്ത്രി, റോയൽ ഓഫിസ് മന്ത്രി, വിദേശകാര്യ മന്ത്രി, യുകെയിലെ ഒമാൻ അംബാസഡർ എന്നിവർ സുൽത്താനെ അനുഗമിക്കും.
ഒമാനും യുകെയും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനും ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായുള്ള ചർച്ചകൾ ലക്ഷ്യം വച്ചാണ് സുൽത്താന്റെ സന്ദർശനമെന്നും ദീവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.