ഷാർജ: ഷാർജയിലെ( Sharjah) സർക്കാർ ഓഫീസുകൾക്ക് പിന്നാലെ സ്വകാര്യ സ്കൂളുകൾക്കും(private schools) യൂണിവേഴ്സിറ്റികൾക്കും ആഴ്ചയിൽ മൂന്ന് ദിവസം അവധി(weekend)പ്രഖ്യാപിച്ചു. ഷാർജ പ്രൈവറ്റ് എജ്യൂക്കേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഷാർജയിലെ വിദ്യാർത്ഥികൾക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരിക്കും. പുതിയ തീരുമാനം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ക്ലാസിന്റെ സമയമടക്കമുള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ഷാർജ പ്രൈവറ്റ് എജ്യൂക്കേഷൻ അതോറിറ്റി കൂട്ടിച്ചേർത്തു. ഷാർജ ഒഴികെ മറ്റ് എമിറേറ്റുകളിൽ വെള്ളിയാഴ്ച ഉച്ചവരെ ക്ലാസുണ്ടാകും. ശനി, ഞായർ ദിവസങ്ങളിലായിരിക്കും അവധി.